കമ്മ്യൂണിസ്റ്റ് സഹയാത്രികനും തന്റെ രചനകളിലൂടെ വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്ത കടത്തനാടിന്റെ ജനകീയകവി വി ടി കുമാരന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം രൂപീകൃതമായ സ്മാരകട്രസ്റ്റ് പിരിച്ചുവിടാന്‍ ട്രസ്റ്റിന്റെ ഇപ്പോഴത്തെ ഭാരവാഹികള്‍ തീര്മാനമെടുത്തതായി അറിയുന്നു.ട്രസ്റ്റ് അംഗം കൂടിയായ കവിയുടെ പത്നി ശാന്ത ടീച്ചറുടെയും, മകനും പ്രശസ്ത ഗായകനുമായ വി ടി മുരളിയുടേയും
എതിര്‍പ്പ് അവഗണിച്ചുകൊണ്ട് എടുത്ത വികലമായ ഈ തീരുമാനം സാഹിത്യാസ്വാദകര്‍ ഇന്നും ആരാധിക്കുന്ന വി ടി യോട്
കാണിക്കുന്ന തികഞ്ഞ അനാദരവായി മാത്രമേ കാണാന്‍ കഴിയൂ.കാല്‍നൂറ്റാണ്ട് കാലമായി മുപ്പതു വയസ്സില്‍ താഴെ പ്രായമുള്ള യുവകവികള്‍ക്ക് വര്‍ഷം തോറും അവാര്‍ഡുകള്‍ നല്‍കിവരുന്നു.ട്രസ്റ്റിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നു പറഞ്ഞാണ് ട്രസ്റ്റ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.വി ടി യുടെ സഹപ്രവര്‍ത്തകര്‍ കൂടിയായിരുന്ന ഭാരവാഹികള്‍ ഈ നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നാണ് അദ്ദേഹത്തിന്റെ ശിഷ്യന്മാരും ആരാധകരും ആഗ്രഹിക്കുന്നത്.അഥവാ അവര്‍ പിരിച്ചുവിടല്‍ നീക്കവുമായി മുന്നോട്ടു പോവുകയാണെങ്കില്‍ വി ടി യുടെ കവിതകളെയും അദ്ദേഹം പ്രചരിപ്പിച്ച മനുഷ്യത്വമുഖമുള്ള പുരോഗമാനാശയങ്ങളെയും ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ആരാധകരുടേയും നാട്ടുകാരുടെയും പിന്തുണ ഉറപ്പാക്കി ട്രസ്റ്റിന്റെ പ്രവര്‍ത്തനം തുടര്‍ന്ന് നടത്താന്‍ വി ടി യുടെ കുടുംബാംഗങ്ങള്‍ മുന്‍കൈ എടുക്കണമെന്നാണ് അപേക്ഷിക്കാനുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ