ആറ് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം,അയോധ്യാപ്രശ്നത്തില്‍ അലഹബാദ് ഹൈക്കൊടതിയുടെ വിധി വന്നിരിക്കുന്നു.അയോധ്യയിലെ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ വാദം കേട്ട അലഹബാദ് ഹൈക്കൊടതിയുടെ ലക്നോ ബെഞ്ചിലെ ജഡ്ജിമാര്‍ക്ക് ഐകകണ്ട്യേന ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും,സമവായത്തിന്റെ പാത തുറക്കുന്ന വിധിപ്രസ്താവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി ഭാഗിച്ചു ബാനധപ്പെട്ടവര്‍ക്ക് നല്‍കാനാണ് ഭൂരിപക്ഷ വിധിയിലൂടെ കോടതി ഉത്തരവിട്ടിരിക്കുന്നത്.കോടതി വിധി അംഗീകരിച്ച് രാജ്യത്തിന്റെ മതേതര പ്രതിഛായക്ക് ഏറെ മങ്ങലേല്‍പ്പിച്ച ഒരു പ്രശനം രമ്യമായി പരിഹരിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ തയ്യാറാവേണ്ടിയിരുന്നു.എന്നാല്‍ ഈ തര്‍ക്കം സജീവമായി നില നിര്‍ത്തി രാഷ്ട്രീയമായി നേട്ടങ്ങള്‍ കൊയ്യാനാണ് ചിലരുടെയെങ്കിലും ശ്രമമെന്ന് വിധിയ്ക്കു ശേഷം വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.കേസിലെ പ്രധാന കക്ഷികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനും തീരുമാനിച്ചിരിക്കുന്നു.പ്രശ്നത്തില്‍ ഇടപെട്ടു രമ്യമായ പരിഹാരം ഉണ്ടാക്കാന്‍ ചുമതലപ്പെട്ടവര്‍, രാഷ്ട്രീയ ലാഭത്തിനു ശ്രമിക്കാതെ അയോധ്യയില്‍ രാമക്ഷേത്രവും പള്ളിയും നിര്‍മ്മിച്ച് രാജ്യത്തിന്റെ മതേതര പൈതൃകം കാത്തു സൂക്ഷിക്കാന്‍ കടമപ്പെട്ടിരിക്കുന്നു.ഇപ്പോഴത്തെ കോടതി വിധി അതിനു നിമിത്തമാവുകയാണെങ്കില്‍ ഒരു രാഷ്ട്രവും അതിലെ ജനതയും രക്ഷപ്പെടും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ