2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

മലബാറിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മനോരമയുടെ മനഃപായസം

കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ് ,വയനാട് ജില്ലകളില്‍ ഇന്നലെ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് നടന്നത് മനോരമയെ മാനസിക ഉന്മാദത്തില്‍ എത്തിച്ചിരിക്കുന്നു.2005 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ബൂത്തുകളില്‍ എത്തിയത് മലബാറിന്റെ രാഷ്ട്രീയ ഭൂപടത്തെ മാറ്റിവരയ്ക്കുമെന്നാണ് പത്രമുത്തശ്ശി മനഃപായസമുണ്ണുന്നത്.ഇത് തെളിയിക്കുന്നതിന് ഏതാനും കാരണങ്ങളും ലേഖകന്‍ നിരത്തുന്നു.ഇടതുമുന്നണിയില്‍ നിന്നും അപമാനിതരായി പുറത്തു പോയ വീരേന്ദ്രകുമാറിന്റെ വീറും വാശിയും,ഐ എന്‍ എല്ലിന്റെ യു ഡി എഫ് ബന്ധം,മുരളീധരന്റെ പുറത്തു നിന്നുള്ള സഹായം,ലോകസഭാതെരഞ്ഞെടുപ്പിന് മുമ്പേ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഒഞ്ചിയത്തെ വിമതരുടെയും ജമാഅത്തെ ഇസ്ലാമിയുടേയും മറ്റും സാന്നിദ്ധ്യം എന്നീ അനുകൂല ഘടകങ്ങള്‍ കൊണ്ടാണ് പോളിംഗ് ശതമാനം ഉയര്‍ന്നതെന്നും ഇത് യു ഡി എഫിന്റെ വിജയത്തിന് വഴി തെളിക്കുമെന്നും മനോരമ സ്വപ്നം കാണുന്നു.പോളിംഗ് ശതമാനതിലുണ്ടായ വര്‍ദ്ധന എത് മുന്നണിക്കാണ് ഗുണം ചെയ്തതത് എന്ന് കണ്ടുപിടിക്കാന്‍ 27 നു രാവിലെ വരെ കാത്തിരുന്നാല്‍ മതി.അതിനിടെ മനോരമയുടെ ഈ അഭ്യാസം തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ സന്തോഷിപ്പിക്കാനുള്ള അടവായി മാത്രം കണ്ടാല്‍ മതി.2005 ലും ഇപ്പോഴും കോഴിക്കോട് ജില്ലയില്‍ വോട്ടു രേഖപ്പെടുത്തിയവരുടെ എണ്ണം പരിശോധിച്ചാല്‍ മനോരമയുടെ ഈ വാദത്തിന്റെ പൊള്ളത്തരം മനസ്സിലാകും.കോഴിക്കോട് ജില്ലയില്‍ മാത്രം 2005 നെ അപേക്ഷിച്ച് വോട്ടര്‍മാരുടെ എണ്ണത്തില്‍ നാല് ലക്ഷത്തിനടുത്ത് കുറവ് വന്നിട്ടുണ്ട്.അത് കൊണ്ട് തന്നെ പോളിംഗ് ശതമാനം ഉയര്‍ന്നെങ്കിലും പോള്‍ ചെയ്ത മൊത്തം വോട്ടുകളുടെ എണ്ണത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടാവില്ല.മനോരമ ആഗ്രഹിക്കുന്നതാണെന്കിലും മലബാറിന്‍റെ ഇടതുപക്ഷ ആഭിമുഖ്യത്തിന് മാറ്റമുണ്ടാകാന്‍ സാധ്യത കുറവാണ്.ഏതായാലും ചൊവ്വാഴ്ച വോട്ടുകള്‍ എണ്ണി തീരുന്നത് വരെ നമുക്ക് കാത്തിരിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല: