2010, നവംബർ 15, തിങ്കളാഴ്‌ച

വ്യക്തിഹത്യയും ആക്ഷേപഹാസ്യമോ..?

2009 ലെ ഐ ടി നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ കുറ്റവാളികള്‍ക്ക് എതിരെ കേസേടുക്കുന്നതില്‍ 'മാത്രഭൂമി'ക്ക് പരിഭവം.ഇന്‍റര്‍നെറ്റിലൂടെയും ഇ മെയിലൂടെയും വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ കേരളത്തില്‍ കര്‍ശനനടപടികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പത്രം അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നത്.വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു വ്യക്തികളെ തേജോവധം ചെയ്യുന്നതിരെയാണ് കേരളത്തില്‍ കേസുകളുള്ളത്.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി ഐ എം സംസ്ഥാന സെക്രട്ടേറി പിണറായി വിജയന്‍റേതെന്ന പേരില്‍ മലപ്പുറം ജില്ലക്കാരനായ മൊയ്തു എന്നൊരാള്‍ പ്രചരിപ്പിച്ച വ്യാജ ഇ മെയിലിന്റെ പേരിലാണ് അയാളെ ഇപ്പോള്‍ അറസ്റ്റു ചെയ്തിരിക്കുന്നത്.ഇതിനു മുമ്പും പിണറായിയെ അപകീര്‍ത്തിപെടുത്താന്‍ ചില കുബുദ്ധികള്‍ ഇന്റെര്‍നെറ്റിലൂടെ ശ്രമിച്ചിരുന്നു.പിണറായിയുടേതെന്ന പേരില്‍ ഒരു ഗള്‍ഫുകാരന്റെ കൊട്ടാരം പോലുള്ള വീടിന്റെ ചിത്രം പ്രചരിപ്പിക്കുകയും മാതൃഭൂമി അടക്കമുള്ള മാര്‍ക്സിസ്റ്റു വിരുദ്ധ മാധ്യമങ്ങള്‍ അത് ആഘോഷമാക്കി മാറ്റുകയും ചെയ്തത് നാം മറന്നിട്ടില്ല.ജനനേതാക്കളെ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ ഇപ്പോള്‍ സൈബര്‍ പോലീസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന കര്‍ശനമായ നിലപാട് തുടരുക തന്നെ വേണം.നിഷ്കളങ്കമായ ആക്ഷേപഹാസ്യമെന്ന പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ വെള്ള പൂശാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണം.ഇത് പോലുള്ള വ്യക്തിഹത്യകള്‍ തങ്ങളുടെ പത്രമുതലാളിമാര്‍ക്കെതിരെ ഉണ്ടായാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയാന്‍ താല്പര്യമുണ്ട്.അതും ജസ്റ്റ് ഫോര്‍ ജോക്കിന്റെ കൂട്ടത്തില്‍ പെടുത്തുമോ..?

അഭിപ്രായങ്ങളൊന്നുമില്ല: