കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അദ്ധ്യാപകരായ ഡോക്ടര്‍മാര്‍ നടത്തിവന്ന അനാവശ്യസമരം അതിന്റെ സ്വാഭാവികമായ പതനം കണ്ടിരിക്കുന്നു.സമരം അവസാനിപ്പിച്ചതിലൂടെ ഡോക്ടര്‍മാര്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ചു എന്ന് പറയാം.മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്കും യു ജി സി സ്കെയില്‍ നപ്പിലാക്കണമെന്ന അവരുടെ ദീര്‍ഘകാലത്തെ ആവശ്യം എല്‍ ഡി എഫ് സര്‍ക്കാര്‍ അംഗീകരിക്കുകയും ശമ്പളത്തില്‍ വലിയ വര്‍ദ്ധന വരുത്തുകയും ചെയ്തു.ഇതോടൊപ്പം മെഡിക്കല്‍ വിദ്ധ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുതുന്നതിന്റെയും,ആശുപത്രിയില്‍ എത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിന്റെയും ഭാഗമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകരുടെ സ്വകാര്യപ്രാക്ടീസും സര്‍ക്കാര്‍ നിര്‍ത്തലാക്കി.എന്നാല്‍ പൊതുജന നന്മയെ ലക്ഷൃമാക്കിയുള്ള ധീരമായ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ഡോക്ടര്‍മാര്‍ക്കിടയിലെ പണക്കൊതിയന്മാരായ ചിലരുടെ പ്രേരണയ്ക്കും, മറ്റു ചില ബാഹ്യസമ്മര്‍ദ്ധങ്ങള്‍ക്കും വഴങ്ങി ഡോക്ടര്‍മാര്‍ സമരത്തിലേക്ക് എടുത്തുചാടുകയായിരുന്നു.സമരക്കാര്‍ക്കിടയില്‍ പിന്തുണ കുറഞ്ഞു വരികയും പൊതുജനാഭിപ്രായം എതിരായി തീരുകയും ചെയ്തപ്പോള്‍ അവര്ക്കു സമരം നിരുപാധികം പിന്‍വലിക്കേണ്ടി വന്നു.ജനവിരുദ്ധങ്ങളായ അനാവാശ്യസമരങ്ങള്‍ക്ക് ഇതുപോലുള്ള അനുഭവമായിരിക്കും ഉണ്ടാവുകയെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കിയാല്‍ നന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ